Thursday, December 28, 2017

സഖീ

നിന്‍ മുഖമെന്‍ മനസ്സില്‍
തിളങ്ങി നില്‍ക്കെ എന്തിനു
വേദനിക്കണം സഖീ ഞാന്‍
നിന്റെയോര്‍മ്മകള്‍ മാത്രം  
മതിയെനിക്കീ ജന്മ്മം
മുഴുവന്‍ കഴിയാന്‍  
നീയെവിടെ പോയാലും
എന്നെ പിരിഞ്ഞകന്നാലും
ഹൃദയത്തില്‍ നിന്നൊരിക്കലും
അടരില്ല നീയെന്‍  നൊമ്പരമേ 
വേദനകള്‍ പോലും നിന്‍
പുഞ്ചിരിയില്‍ ഞാന്‍ മറക്കുന്നൂ 
നീയെന്നില്‍ ചൊരിഞ്ഞത് ഒരായിരം
ജന്മം കൊണ്ട് നേടുന്നയത്ര  സ്നേഹം
ഇത്രക്കെന്നെ സ്നേഹിക്കുവാൻ
ആരായിരുന്നൂ  ഞാന്‍ നിനക്ക്
ഒന്നുമാത്രമറിയാമെനിക്ക് 
ഒരിക്കലും നിനക്കെന്നെ
പിരിയാനാകില്ലെയെന്ന സത്യം
എന്നെ തേടി നീയെന്നരികി 
ലേക്കെത്തുമെന്നുമറിയം
എത്ര നാള്‍ കഴിഞ്ഞാലും  

No comments:

Post a Comment