Monday, July 29, 2013

മഴ പെയ്യുകയാണ്............................

രാത്രിയുടെ എതോയാമങ്ങളില്‍ 
മഴയുടെ നനുത്ത സ്പര്‍ശമെന്നെ തൊട്ടുണര്‍ത്തി 
പുറത്തു കോരി ചൊരിയുന്ന
മഴ യാണെന്നെ വരവേറ്റത്
ജനല്‍ ചില്ലയിലൂടെ മഴയെ
നോക്കി  നില്‍ക്കവേ അറിയുന്നൂ  ഞാന്‍
                  ഈ മഴയെന്റെ സ്വന്തമെന്നു
                 എനിയ്ക്കായ് പെയ്യുന്നത് പോലെ
                 ഇല ചാര്‍ത്തില്‍ തഴുകിയുമ്മ വെച്ച്
                 കൊണ്ട് മണ്ണിന്‍ മാറില്‍   വീഴുന്ന മഴത്തുള്ളികള്‍
                കണ്ടിരിക്കാന്‍ എത്ര സുന്ദരം 
ഓരോ മഴത്തുള്ളിയും ഒരായിരം
കഥകള്‍ പറയും പോലെ
ഈ മഴയില്‍ ഞാനുമലിഞ്ഞു ചേര്‍ന്നെങ്കില്‍
ഒരു മഴത്തുള്ളിയായ് മാറുവാനായെങ്കില്‍
എന്നാശിച്ചു പോകുന്നൂ 
എത്ര പെയ്തിട്ടും മതിയാകാതെ
                മഴ പെയ്യുകയാണ് 
                ഒരിക്കലും അവസാനിക്കാത്ത
                എന്റെ പ്രണയം പോലെ
                മഴ പെയ്യുകയാണ് 
                എന്റെ മനസ്സിലും മണ്ണിലും നിറയെ  ......................

No comments:

Post a Comment