Thursday, July 25, 2013

എന്നമ്മതന്‍ മുഖം

എന്നോര്‍മയിലെന്നും നിറയുന്നോരാ
 നല്ല മുഖംഎന്നമ്മതന്‍ മുഖം
 എന്നെ താരാട്ടി താലോലിചോമനിച്ച
എന്നമ്മതന്‍ സ്നേഹം ഞാനറിയുന്നു
 പിച്ചവെച്ച നാള്‍ മുതലിന്നു വരെയും
എനിക്ക് വഴികാട്ടിയയെതന്നമ്മ
 എന്റെ നാവില്‍ ആദ്യാക്ഷരത്തിൻ  
 രുചി പകര്‍ന്നതെന്നമ്മ
 അമ്മ തന്‍ തലോടലില്‍ എല്ലാ വേദനയും
 മറക്കുന്നൂ ഞാന്‍
 അമ്മ തന്‍ വാത്സല്ല്യ പാൽ കടലിലെ
 സ്നേഹം എത്ര നുകര്‍ന്നാലും മതി വരില്ല
 അമ്മയും നന്മയും ഒന്നാണെന്ന സത്യം
 ഞാനറിയുന്നൂ
 ഇതിനെല്ലാം പകരമായ് എന്ത് നല്‍കും
 ഞാനമ്മക്ക് എന്ത് നല്‍കാനാകും
 എനിക്കിന്ന് സ്നേഹമല്ലാതെ

No comments:

Post a Comment