Thursday, July 25, 2013

കണ്ണനെ കാണുവാന്‍ വന്നു ഞാന്‍

കണ്ണനെ കാണുവാന്‍ വന്നു ഞാന്‍
ഗുരുവായൂരമ്പലനടയില്‍
പരിഭവം പറയുവാന്‍ ചെന്നുഞാന്‍ 

എത്രയോ നാളായി നിന്നെ ഞാന്‍
... ഭജിക്കുന്നൂ കണ്ണാ എന്നിട്ടുമെന്തേ
... നീയെന്നെ കണ്ടില്ല
എന്റെ കണ്ണുനീര്‍ എന്തെ നീ കാണാതെ പോകുന്നു
ഓർമ്മ        വെച്ച നാള്‍ മുതല്‍ നിന്റെ
നാമം ജപിക്കാത്ത ഒരു ദിനവുമില്ല
എന്റെ പ്രാര്‍ത്ഥനക്ക് ശക്തി പോരാഞ്ഞാണോ
നീയെന്നില്‍ പ്രസ്സാദിക്കാത്തെ 
ആദ്യാക്ഷരം പറയാന്‍ തുടങ്ങിയ
നാളുകളിലമ്മ പകര്‍ന്നു നല്‍കിയ നാമം
കൃഷ്ണാ  ഗുരുവായൂരപ്പാ എന്നായിരുന്നു
നിന്നെ പിരിഞ്ഞെനിക്കൊരു
ജീവിതമില്ല കണ്ണാ
നിന്റെ മയില്‍ പീലികളിലൊരെണ്ണം 
എനിക്ക് തരുമോ കണ്ണാ നീ
അത് നോക്കിയെങ്കിലും കഴിഞ്ഞോട്ടെ ഞാന്‍
നിന്റെയീ പുഞ്ചിരിയില്‍ എല്ലാം
മറക്കുന്നൂ ഞാന്‍
നിന്റെയീ പുഞ്ചിരി മാത്രം മതിയെനിക്കെന്റെ
ജന്മം സഭലമാകാന്‍
കൃഷ്ണ ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ

No comments:

Post a Comment