നിന്‍ മുഖമെന്‍ മനസ്സില്‍
തിളങ്ങി നില്‍ക്കെ എന്തിനു
വേദനിക്കണം സഖീ ഞാന്‍
നിന്റെയോര്‍മ്മകള്‍ മാത്രം
മതിയെനിക്കീ ജന്മ്മം
മുഴുവന്‍ കഴിയാന്‍
നീയെവിടെ പോയാലും
എന്നെ പിരിഞ്ഞകന്നാലും
ഹൃദയത്തില്‍ നിന്നൊരിക്കലും
അടരില്ല നീയെന്‍ നൊമ്പരമേ
വേദനകള്‍ പോലും നിന്‍
പുഞ്ചിരിയില്‍ ഞാന്‍ മറക്കുന്നൂ
നീയെന്നില്‍ ചൊരിഞ്ഞത് ഒരായിരം
ജന്മം കൊണ്ട് നേടുന്നയത്ര സ്നേഹം
ഇത്രക്കെന്നെ സ്നേഹിക്കുവാൻ
ആരായിരുന്നൂ ഞാന്‍ നിനക്ക്
ഒന്നുമാത്രമറിയാമെനിക്ക്
ഒരിക്കലും നിനക്കെന്നെ
പിരിയാനാകില്ലെയെന്ന സത്യം
എന്നെ തേടി നീയെന്നരികി
ലേക്കെത്തുമെന്നുമറിയം
എത്ര നാള്‍ കഴിഞ്ഞാലും
രാത്രിയുടെ എതോയാമങ്ങളില്‍
മഴയുടെ നനുത്ത സ്പര്‍ശമെന്നെ തൊട്ടുണര്‍ത്തി
പുറത്തു കോരി ചൊരിയുന്ന
മഴ യാണെന്നെ വരവേറ്റത്
ജനല്‍ ചില്ലയിലൂടെ മഴയെ നോക്കി നില്‍ക്കവേ അറിയുന്നൂ ഞാന്‍
ഈ മഴയെന്റെ സ്വന്തമെന്നു
എനിയ്ക്കായ് പെയ്യുന്നത് പോലെ
ഇല ചാര്‍ത്തില്‍ തഴുകിയുമ്മ വെച്ച്
കൊണ്ട് മണ്ണിന്‍ മാറില്‍ വീഴുന്ന മഴത്തുള്ളികള്‍
കണ്ടിരിക്കാന്‍ എത്ര സുന്ദരം
ഓരോ മഴത്തുള്ളിയും ഒരായിരം
കഥകള്‍ പറയും പോലെ
ഈ മഴയില്‍ ഞാനുമലിഞ്ഞു ചേര്‍ന്നെങ്കില്‍
ഒരു മഴത്തുള്ളിയായ് മാറുവാനായെങ്കില്‍
എന്നാശിച്ചു പോകുന്നൂ
എത്ര പെയ്തിട്ടും മതിയാകാതെ
മഴ പെയ്യുകയാണ്
ഒരിക്കലും അവസാനിക്കാത്ത
എന്റെ പ്രണയം പോലെ
മഴ പെയ്യുകയാണ്
എന്റെ മനസ്സിലും മണ്ണിലും നിറയെ ......................
എത്ര നാള്‍ കാത്തിരുന്ന് നിന്നെ ഞാന്‍
എന്‍ ഉമ്മറ പടി വാതിലില്‍
എന്നിട്ടും നീയൊരിക്കല്‍ പോലുമെന്തേ വന്നില്ല
ഓരോ പദചലനം കേള്‍ക്കുമ്പോഴും
ഞാന്‍ നിനക്കും അത് നീയാകുമെന്നു
അതെന്റെ വെറും തോന്നലാണെന്നറിയുംപോള്‍
മനസ്സില്‍ വിഷാദം നിറയും
എത്രയെത്ര രാവുകള്‍ നിന്നെയോര്‍ത്ത്
മിഴിനീര്‍ വാര്‍ത്തു ഞാന്‍
എന്തെ നീ കാണാതെ പോകുന്നു
... എന്റെ കണ്ണീര്‍
രാത്രിയുടെ ഏതോ യാമങ്ങളില്‍
അറിയതെയെന്റെ മിഴികളടയുന്നു
ഇനിയുമെത്ര നാള്‍ കാക്കണം ഞാന്‍
നിന്നെയീ പടിവാതിലില്‍
കാത്തിരുപ്പ് മാത്രം ബാക്കിയാകുന്നൂ
എനിക്കെന്നും കൂട്ടായ്
എന്നോര്‍മയിലെന്നും നിറയുന്നോരാ
നല്ല മുഖംഎന്നമ്മതന്‍ മുഖം
എന്നെ താരാട്ടി താലോലിചോമനിച്ച
എന്നമ്മതന്‍ സ്നേഹം ഞാനറിയുന്നു
പിച്ചവെച്ച നാള്‍ മുതലിന്നു വരെയും
എനിക്ക് വഴികാട്ടിയയെതന്നമ്മ
എന്റെ നാവില്‍ ആദ്യാക്ഷരത്തിൻ
രുചി പകര്‍ന്നതെന്നമ്മ
അമ്മ തന്‍ തലോടലില്‍ എല്ലാ വേദനയും
മറക്കുന്നൂ ഞാന്‍
അമ്മ തന്‍ വാത്സല്ല്യ പാൽ കടലിലെ
സ്നേഹം എത്ര നുകര്‍ന്നാലും മതി വരില്ല
അമ്മയും നന്മയും ഒന്നാണെന്ന സത്യം
ഞാനറിയുന്നൂ
ഇതിനെല്ലാം പകരമായ് എന്ത് നല്‍കും
ഞാനമ്മക്ക് എന്ത് നല്‍കാനാകും
എനിക്കിന്ന് സ്നേഹമല്ലാതെ
കണ്ണനെ കാണുവാന്‍ വന്നു ഞാന്‍
ഗുരുവായൂരമ്പലനടയില്‍
പരിഭവം പറയുവാന്‍ ചെന്നുഞാന്‍
എത്രയോ നാളായി നിന്നെ ഞാന്‍
... ഭജിക്കുന്നൂ കണ്ണാ എന്നിട്ടുമെന്തേ
... നീയെന്നെ കണ്ടില്ല
എന്റെ കണ്ണുനീര്‍ എന്തെ നീ കാണാതെ പോകുന്നു
ഓർമ്മ വെച്ച നാള്‍ മുതല്‍ നിന്റെ
നാമം ജപിക്കാത്ത ഒരു ദിനവുമില്ല
എന്റെ പ്രാര്‍ത്ഥനക്ക് ശക്തി പോരാഞ്ഞാണോ
നീയെന്നില്‍ പ്രസ്സാദിക്കാത്തെ
ആദ്യാക്ഷരം പറയാന്‍ തുടങ്ങിയ
നാളുകളിലമ്മ പകര്‍ന്നു നല്‍കിയ നാമം
കൃഷ്ണാ ഗുരുവായൂരപ്പാ എന്നായിരുന്നു
നിന്നെ പിരിഞ്ഞെനിക്കൊരു
ജീവിതമില്ല കണ്ണാ
നിന്റെ മയില്‍ പീലികളിലൊരെണ്ണം
എനിക്ക് തരുമോ കണ്ണാ നീ
അത് നോക്കിയെങ്കിലും കഴിഞ്ഞോട്ടെ ഞാന്‍
നിന്റെയീ പുഞ്ചിരിയില്‍ എല്ലാം
മറക്കുന്നൂ ഞാന്‍
നിന്റെയീ പുഞ്ചിരി മാത്രം മതിയെനിക്കെന്റെ
ജന്മം സഭലമാകാന്‍
കൃഷ്ണ ഗുരുവായൂരപ്പാ ഗുരുവായൂരപ്പാ